യൂത്ത് കോൺഗ്രസ്സ് കൊളച്ചേരി മണ്ഡലം കപ്പ ചലഞ്ച് നടത്തി
കൊളച്ചേരി: കോവിഡും പേമാരിയും മൂലം ദുരിതം അനുഭവിക്കുന്ന കർഷകർക്ക് ഒരു കൈ താങ്ങായി, യൂത്ത് കോൺഗ്രസ്സ്. കോവിഡ് മൂലം വിളവെടുക്കാൻ സാധിക്കാത്ത 4 ക്വിൻറൽ കപ്പ വിളവെടുത്ത് ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചു കൊടുത്തു. ഇർഷാദ്, കലേഷ്, പ്രശാന്തൻ, രാജേഷ് എന്നിവർ നേതൃത്വം നൽകി. ചേലേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ശ്രീ എൻ വി പ്രമാനന്ദന് ആദ്യ വിൽപന നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. സജിത്, പ്രവീൺ, അഖിൽ, അഷ്റഫ്, റൈജു എന്നിവർ ഈ ഉദ്യമത്തിൽ പങ്കാളികളായി. നല്ലവരായ നാട്ടുകാരുടെ സഹകരണത്താൽ പരിപാടി വൻ വിജയമായി.