തരിശുപറമ്പിൽ കപ്പക്കൃഷിയിറക്കി വേളം വയലോരം റസിഡന്റ്‌സ്‌ സംഘം

 

മയ്യിൽ:-കോവിഡ് രണ്ടാം വ്യാപനത്തിൽ ലോക്ഡൗണിൽ കഴിയുന്ന റസിഡൻറ്‌സ്‌ സംഘത്തില 30 കുടുംബങ്ങൾ ചേർന്ന്‌ തരിശുഭൂമിയിൽ കപ്പക്കൃഷിയിറക്കി.

മയ്യിൽ വേളം വയലോരം റസിഡന്റ്‌സ്‌ സ്വാശ്രയസംഘം പ്രവർത്തകരാണ് സാമൂഹിക ബന്ധം ഉറപ്പിക്കുന്നതിനും പരസ്പരസഹായത്തിനുമായി കൃഷിയിലേക്ക് തിരിഞ്ഞത്.

പ്രകൃതിയോടിണങ്ങിയുള്ള വികസനം, ലഹരിക്കെതിരെയുള്ള പ്രവർത്തനം തുടങ്ങിയവയും സംഘത്തിന്റെ ലക്ഷ്യമാണ്. ലോക്ഡൗൺ കാലത്ത് പ്രദേശത്തെ എല്ലാ വീടുകളിലും പച്ചക്കറി കിറ്റുകൾ വിതരണം നടത്തിയിട്ടുണ്ട്.

വയലോരം വനിതാസംഘവും കൃഷിക്കായി മുന്നിലുണ്ട്. വി.സുധാകരൻ സെക്രട്ടറിയായും നിരൂപ് പ്രസിഡന്റായുമുള്ള കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. യു.ശ്രീകാന്തൻ, രഘുനാഥൻ, പ്രേമരാജൻ പുത്തലത്ത്, വി.വി. മനോജ് എന്നിവരാണ് നേതൃത്വം നൽകുന്നത്

Previous Post Next Post