മയ്യിൽ അരിമ്പ്രയിൽ പൂത്താടക്കൃഷി വ്യാപന പദ്ധതി ഉൽഘാടനം ചെയ്തു.

 മയ്യിൽ അരിമ്പ്രയിൽ

പൂത്താടക്കൃഷി വ്യാപന പദ്ധതി ഉൽഘാടനം ചെയ്തു.

 

മയ്യിൽ:-പുനർജനി ലക്ഷ്യമിട്ട് പൂത്താട കൃഷി വ്യാപന പദ്ധതിയുമായി മയ്യിൽ അരി ഉത്‌പാദക കമ്പനി.

ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെയും കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും സഹകരണത്തോടെയാണ് നെല്ലുത്‌പാദനത്തിൽ മുന്നേറാനൊരുങ്ങി പദ്ധതി നടപ്പാക്കുന്നത്.

കരഭൂമിയിലെ തരിശായിക്കിടക്കുന്ന സ്ഥലങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തും. തുടർന്ന് പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ധാന്യം, പച്ചക്കറികൾ, കിഴങ്ങുകൾ എന്നിവയുടെ ഉത്‌പാദനം വ്യാപിപ്പിക്കും. പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി പഞ്ചായത്തുതലത്തിലും വാർഡ് തലത്തിലും പ്രത്യേകസമിതികൾ രൂപവത്കരിക്കും. പഞ്ചായത്തുതല ഇന്ന് രാവിലെ പത്തിന് അരിമ്പ്ര നാറന്തടത്ത് പ്രസിഡന്റ് കെ.കെ.റിഷ്ണ നിർവഹിച്ചു.

Previous Post Next Post