കൊളച്ചേരി: - കെ.പി എസ് ടി എ തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കമ്മിറ്റി കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ഉപജില്ലയുടെ പരിധിയിൽ പെട്ട പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്യുന്ന പദ്ധതിയായ 'ഗുരുസ്പർശം 2' ന്റെ ഉദ്ഘാടനം കൊളച്ചേരി PHC മെഡിക്കലോഫീസർ ഡോക്ടർ ലിഷ പാലാടന് നൽകികൊണ്ട് കെ പി എസ് ടി എ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ശ്രീമതി സി എം പ്രസീത ടീച്ചർ നിർവഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് ശ്രീമതി പി വി ജലജ കുമാരി ടീച്ചർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ജില്ല കൗൺസിൽ അംഗങ്ങളായ ശ്രീ കെ പി ഇബ്രാഹിം, ശ്രീമതി സുവിന,സബ്ജില്ല സെക്രട്ടറി ശ്രീ കെ എം മുഫീദ്, വനിതാഫോറം കൺവീനർ ശ്രീമതി കെ സുധാദേവി എന്നിവർ പ്രസംഗിച്ചു.