അഴീക്കല്‍ മഴക്കെടുതി പ്രദേശങ്ങള്‍ കെ വി സുമേഷ് സന്ദര്‍ശിച്ചു


കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് അഴീക്കല്‍ ബസ്സ് സ്റ്റാന്റിനു സമീപത്ത് കടല്‍ ഭിത്തികള്‍ താഴ്ന്നു വീടുകളില്‍ വെള്ളം കയറിയ പ്രദേശങ്ങളും കനത്ത മഴയെ തുടര്‍ന്ന് വെള്ളം കയറിയ പാലോട്ട് വയല്‍, മുണ്ടോന്‍വയല്‍, തങ്ങള്‍ വയല്‍, പള്ളിക്കുന്നുമ്പ്രം എന്നീ പ്രദേശങ്ങളും നിയുക്ത എംഎല്‍എ കെ വി സുമേഷ് സന്ദര്‍ശിച്ചു.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വലിയ തോതില്‍ വെള്ളം കയറിയ വീടുകളിലുള്ളവരെ താല്‍ക്കാലികമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് ചെയര്‍പേഴ്‌സണ്‍ അഡ്വ. ടി സരള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി ജിഷടീച്ചര്‍, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് അജീഷ്, മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കൂടെ ഉണ്ടായിരുന്നു.


Previous Post Next Post