ചേലേരി :- ചേലേരി എടക്കൈത്തോടിൽ കോൺഗ്രസ്സിൻ്റെ കൊടിമരവും, ഫ്ലക്സു ബോർഡും നശിപ്പിച്ച നിലയിൽ. ഇന്നലെ രാത്രിയോടെയാണ് സംഭവം.
എടക്കൈേത്തോട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തായി കെ പി സി സി പ്രസിഡൻ്റ് കെ.സുധാകരന് അഭിവാദ്യം അർപ്പിച്ച് കോൺഗ്രസ്സ് കമ്മിറ്റി സ്ഥാപിച്ച ഫ്ലക്സ് ബോർഡും എടക്കൈത്തോട് പോലീസ് മുക്കിൽ സ്ഥാപിച്ച കൊടിമരം പിഴുതെടുത്ത നിലയിലുമാണ്.
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചേലേരി പ്രഭാത് വായനശാലയ്ക്ക് മുന്നിൽ സ്ഥാപിച്ച കൊടിമരം മുറിച്ചു മാറ്റുകയും തദ്ദേശ തിരഞ്ഞെടുപ്പ് റിസൾട്ട് വന്ന ദിവസം യു ഡി എഫ് സ്ഥാനാർത്ഥി ഷംസു കൂളിയാലിൻ്റെ വീടിനു നേരെ പടക്കം എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഉണ്ടായിരുന്നു.
സംഭവത്തിൽ പോലീസിൽ പരാതി നൽകുമെന്നും സമാധാനാന്തരീക്ഷം നിലനിൽക്കുന്ന എടക്കൈ തോടിൽ സമാധാനം തകർക്കാനുള്ള ബോധ പൂർവ്വമായ ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ഇതിനെതിരെ പോലിസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻറ് എൻ വി പ്രേമാനന്ദൻ അറിയിച്ചു.