"കോവിഡ് കാരണം അടച്ചു പൂട്ടിയ കാലത്തുള്ള കട വാടകയിൽ ഇളവ് അനുവദിക്കുക" കമ്പിലിൽ വ്യാപാരികൾ ധർണ്ണ നടത്തി


കൊളച്ചേരി: കോവിഡ് കാരണം അടച്ച് പൂട്ടിയ കാലത്തുള്ള കട വാടകയിൽ ഇളവ് അനുവദിക്കുക, തൊഴിൽ ലൈസൻസ് നികുതി ഇളവ് നൽകുക, കോവിഡിൻ്റെ മറവിൽ ചെറുകിട വ്യാപര മേഖലയെ അടിച്ചേൽപ്പിക്കുന്ന കടയടുപ്പ് തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ യൂണിറ്റ് കമ്പിൽ ബസാറിൽ ധർണ സമരം നടത്തി.

യൂണിറ്റ് പ്രസിഡൻറ് പി.പി മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. പി. സി വിജയൻ, കെ.കെ മുസ്തഫ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ഇ.പി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.



Previous Post Next Post