നാറാത്ത് ചിദഗ്നി സനാതന ധർമ്മ പാഠശാല രാമായണമാസ കാലത്ത് നൂറ്റി അൻപത് വീടുകളിൽ സൗജന്യമായി രാമായണം നൽകുന്നു


നാറാത്ത് :-
ചിദഗ്നി സനാതന ധർമ്മ പാഠശാല രാമായണമാസ കാലത്ത് നുറ്റി അൻപതു വീടുകളിൽ സൗജന്യമായി അധ്യാത്മ  രാമായണം നൽകും . രാമായണ മാസമായി ആചരിക്കുന്ന കർക്കിടകത്തിൽ  കുട്ടികൾക്ക് പാരായണത്തിനു വേണ്ട പരിശീലനം നൽകുകയും ചെയ്യും. വീടുകളോടൊപ്പം  ക്ഷേത്രങ്ങളിലും കാവുകളിലും രാമായണം നൽകുവാനും പദ്ധതിയുണ്ട്.

മലയാളത്തിന് സാംസ്കാരികവും ഭാഷാപരവും, ആധ്യാത്മികവുമായ നവോത്ഥാനത്തിന് കളമൊരുക്കിയ രാമായണം ഒരു ജനതക്ക് ധാർമികമായ ദിശാബോധം നൽകിയ ഇതിഹാസകാവ്യമാണ്. സാമൂഹികമായ അപചയത്തിൽ നിന്ന് ജനതയെ മോചിപ്പിക്കാൻ ഭാഷാപിതാവിനു അദ്ധ്യാത്മരാമായണത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.

കർക്കിടകം ഒന്നുമുതൽ മുപ്പത് ദിവസമാണ് വീടുകളിൽ പാരായണം നടക്കുക. രാമായണ ദാന യജ്ഞത്തിന്റെ ഉൽഘാടനം കർക്കിടക സംക്രമത്തിൽ നടക്കും.

 രാമായണത്തിലെ ആറ് കാണ്ഡങ്ങളെ അധികരിച്ച് മനസ സത്രങ്ങൾ , പാരായണമത്സരങ്ങൾ ,കഥാഗതിയെ ആസ്പദമാക്കി പ്രശ്നോത്തരി എന്നിവയും സംഘടിപ്പിക്കുമെന്ന് ചിദഗ്നി പാഠശാല ചെയർമാൻ കെ. എൻ. രാധാകൃഷ്ണൻ  അറിയിച്ചു.

Previous Post Next Post