ജില്ല കൃഷി വകുപ്പിൻ്റെ കപ്പ ചാലഞ്ചിന് കുറ്റ്യാട്ടൂരിൽ തുടക്കമായി


 


കുറ്റ്യാട്ടൂർ:-കണ്ണൂർ ജില്ലാ കൃഷിവകുപ്പ് മാർക്കറ്റിംഗ് വിഭാഗത്തിന്റെ  നേതൃത്വത്തിൽ കപ്പ ചലഞ്ച് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി പി ദിവ്യ കുറ്റ്യാട്ടൂരിൽ നിർവഹിച്ചു  . 


കോവിഡ് ലോക്ഡൗൺ കാരണം പ്രതിസന്ധിയിലായ ആയിരത്തോളം കർഷകരെയാണ്  കപ്പ ചാലഞ്ചലൂടെ ലക്ഷ്യമിടുന്നത്. 350 ടണ്ണോളം കപ്പയാണ് വിൽപ്പന നടത്താൻ സാധിക്കാതെ വിവിധ ബ്ലോക്കുകളിലായി ഉള്ളത്.


ജില്ലാ കൃഷിവകുപ്പ് മാർക്കറ്റിംഗ് വിഭാഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കൈകോർത്തു കൊണ്ട് സന്നദ്ധ സംഘടനകളുടെ സഹായത്തോടുകൂടി എല്ലാ വീടുകളിലേക്കും കപ്പ എത്തിക്കുന്നു. 


കർഷകർക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ ജില്ലയിലെ എല്ലാ വീട്ടുകാരും 50 രൂപയുടെ ഒരു കിറ്റ് കപ്പ എങ്കിലും വാങ്ങി സഹകരിക്കണമെന്ന് ബന്ധപ്പെട്ട അധികാരികൾ അഭ്യർത്ഥിക്കുന്നു. 


പ്രസ്തുത പരിപാടിയിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി  പിപി റെജി അധ്യക്ഷത വഹിക്കുകയും കണ്ണൂർ ജില്ലാ മാർക്കറ്റിങ് വിഭാഗം മേധാവി ശ്രീ ജിതേഷ് സി വി പദ്ധതി  വിശദീകരിക്കുകയും ചെയ്തു. 


ഇരിക്കൂർ ബ്ലോക്ക് അസിസ്റ്റന്റ് ഡയറക്ടർ ചുമതല വഹിക്കുന്ന കുറ്റ്യാട്ടൂർ കൃഷി ഓഫീസർ കെ കെ  ആദർശ്, മയ്യിൽ കൃഷി ഓഫീസർ ശ്രീമതി അനുഷ  അൻവർ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ നിജിലേഷ്, സ്റ്റാൻഡിങ് കമ്മിറ്റി വികസന ചെയർമാൻ ശ്രീമതി അനിത പാവന്നൂർ  തുടങ്ങിയവർ സംസാരിച്ചു

Previous Post Next Post