ഹുബ്ലി :- കർണാടകയിലെ ഹൂബ്ലി എയർ പോർട്ടിലേക്ക് കണ്ണൂരിൽനിന്നു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന്റെ ടയർ ഹുബ്ലിയിൽ ലാൻഡിംഗിനിടെ പൊട്ടിത്തെറിച്ചു.അപകടത്തിൽനിന്ന് വിമാന യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപെട്ടു.
തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഇൻഡിഗോ 6E-7979 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. കണ്ണൂരിൽനിന്നുള്ള വിമാനം ഹുബ്ലി വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെയാണ് ടയർപൊട്ടിത്തെറിച്ചത്.
വിമാനയാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വിമാനം അറ്റകുറ്റപ്പണികൾക്കായി മാറ്റി.