കൊളച്ചേരി കൃഷി ഭവന്റെ നേതൃത്വത്തിലുള്ള നണിയൂർ പുറമ്പോക്ക് ഭൂമിയിൽ നടത്തുന്ന കരനെൽകൃഷിക്ക് തുടക്കമായി


കൊളച്ചേരി :-
കൊളച്ചേരി കൃഷി ഭവന്റെ നേതൃത്വത്തിൽ നണിയൂർ പുറമ്പോക്ക് ഭൂമിയിൽ നെന്മണി കർഷക ഗ്രൂപ്പ് നടത്തുന്ന കരനെൽകൃഷിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ കെ.പി  നാരായണന്റെ അധ്യക്ഷതയിൽ കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.പിഅബ്ദുൾ മജീദ് നിർവഹിച്ചു. 

നണിയൂർ പാടശേഖര സമിതി സെക്രട്ടറി ശ്രീ.എ.ഭാസ്കരൻ, ശ്രീമതി. കെ.നിഷ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിന് കൃഷി ഓഫീസർ ഡോ. അഞ്ജു പത്മനാഭൻ സ്വാഗതവും കൃഷി അസിസ്റ്റന്റ് ശ്രീ. ശ്രീനി.കെ നന്ദിയും പറഞ്ഞു.

Previous Post Next Post