*
കുറ്റ്യാട്ടൂർ : കുടുംബശ്രീയുടെ നേതൃത്വത്തിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഗ്രീൻപാർക്ക് നിർമ്മാണം ആരംഭിച്ചു.
കുടുംബശ്രീ ബാലസഭ കുട്ടികളാണ് ഗ്രീൻപാർക്ക് നിർമ്മിച്ച് പരിപാലനം നടത്തുന്നത്. പരിസ്ഥിതിദിനത്തിൽ നടത്തിയ പഞ്ചായത്ത് തല ഉദ്ഘാടനം നിടുകുളം അംഗൻവാടിയ്ക്ക് സമീപം പഞ്ചായത്ത് പ്രസിഡണ്ട് പി.പി.റെജി നിർവ്വഹിച്ചു.