പാവന്നൂർ മൊട്ട :- കൊളച്ചേരി വാർത്തകൾ Online ഉൾപ്പെടെയുള്ള മാധ്യമ വാർത്തകൾ തുണയായി. പാവന്നൂർ മൊട്ടയ്ക്ക് സമീപത്തെ വലിയ പുരയിൽ ആയിഷയുടെയും കുടുംബത്തിൻ്റെയും ദുരിത ജീവിതം ഇന്നലെ മലയാള മനോരമ, കൊളച്ചേരി വാർത്തകൾ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ വാർത്തയായിരുന്നു.
വാർത്ത കണ്ടതോടെ നിർദ്ദന കുടുംബത്തിന്റെ തകർന്നു വീഴാറായ പഴയ വീടിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ തയ്യാറാണെന്ന് കെപിസിസി മൈനോറിറ്റി സെൽ മയ്യിൽ മണ്ഡലം കമ്മിറ്റി കുടുംബത്തെ അറിയിക്കുകയായിരുന്നു. വാർത്ത കണ്ട മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന കൺവീനറും ബിസിനസ്സുകാരനുമായ മയ്യിൽ സ്വദേശി പി.പി.സിദ്ദിഖ് കാര്യങ്ങൾ അന്വേഷിച്ച് അറിയുകയും അറ്റകുറ്റ പണികൾ നടത്തി നവീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു.
വീടിന് അറ്റകുറ്റ പണി മതിയോ പകരം കോൺക്രീറ്റ് നിർമ്മാണം ആവശ്യമുണ്ടോ എന്ന കാര്യം വരും ദിവസം തീരുമാനിച്ച് യുക്തമായ തീരുമാനമെടുത്ത് നിർമ്മാണം നടപടിയുമായി ഉടൻ മുന്നോട്ട് പോകുമെന്ന് പി പി സിദ്ദിഖ് 'കൊളച്ചേരി വാർത്തകൾ Online'നോട് പറഞ്ഞു.