കേരളത്തിൽ പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്ക് നാളെ മുതൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു.
വിദ്യാർത്ഥികൾക്ക് ഹാൾ ടിക്കറ്റ് കാണിച്ച് നാളെ മുതൽ യാത്ര ചെയ്യാനാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‍റ അറിയിച്ചു.
പരീക്ഷയ്ക്ക് പോകുന്ന കുട്ടികൾക്ക് യാത്ര ചെയ്യാൻ തടസമുണ്ടാകില്ലെന്നും ഡിജിപി ഉറപ്പ് നൽകി.
സ്വകാര്യ വാഹനങ്ങളിലും ബസുകളിലും വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാൻ തടസമുണ്ടാകില്ല.