കണ്ണൂർ :- പെട്രോളിയം വിലവർദ്ധനവിൽ പ്രതിഷേധിച്ച് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ CITU സംഘടിപ്പിക്കുന്ന പ്രതിഷേധ തരംഗത്തിൻ്റെ ജില്ലാതല ഉദ്ഘാടനം നടന്നു.
കണ്ണൂർ താണയിലെ ജല അതോറിറ്റി ഓഫീസിന് മുന്നിൽ ജില്ലാ സെക്രട്ടറി എം.ശ്രീധരൻ ഉദ്ഘാടനം നിർവ്വഹിച്ചു .ടി.രമണി ,കെ.ജി മനോജ് കുമാർ ,കെ.കെ സുരേഷ് പ്രസംഗിച്ചു .എം.വി സഹദേവൻ അധ്യക്ഷത വഹിച്ചു .കെ.രാജീവൻ സ്വാഗതവും കെ.ഐ മനോജ് കുമാർ നന്ദിയും പറഞ്ഞു.