മുണ്ടയാട് :- രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍ പെട്ട് മൂന്ന് പേര്‍ മരിച്ചു. പയ്യാവൂരില്‍ നിന്നും വരികയായിരുന്ന ആംബുലന്‍സ് എളയാവൂരില്‍ നിയന്ത്രണം നഷ്ടമായി വാഹനം മരത്തിലിടിച്ചായിരുന്നു അപകടമുണ്ടായത്. ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ 5.30 യോടെ രോഗിയുമായി ജില്ലാ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. കണ്ണൂർ പയ്യാവൂർ വാതിൽമടയിലെ ആംബുലൻസ് ആണ് അപകടത്തിൽപെട്ടത്.
ചന്ദനാക്കാംപാറ സ്വദേശികളാണ് മരണമടഞ്ഞവരെല്ലാം. ബിജോ, റെജീന, ആംബുലന്‍സ് ഡ്രൈവര്‍ നിധിന്‍രാജ്, എന്നിവരാണ് മരണമടഞ്ഞത്. പരിക്കേറ്റ ബെന്നി എന്നയാളുടെ നില ഗുരുതരമാണ്.
മരിച്ച ബിജോയ്ക്ക് രക്തത്തിലെ ഓക്സിജൻ്റ അളവ് കുറഞ്ഞതുമൂലം പയ്യാവൂരിലെ മേഴ്സി ഹോസ്പിറ്റലിൽ നിന്നും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകവേയാണ് അപകടം.ചന്ദനക്കാംപാറ സ്വദേശികളായ ഇവർ ചുണ്ടപ്പറമ്പിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.
അപകടം അറിഞ്ഞു നാട്ടുകാർ എത്തിയെങ്കിലും ആംബുലൻസിന് അകത്തു നിന്നും അപകടത്തിൽ പെട്ടവരെ പുറത്തെടുക്കാൻ സാധിച്ചില്ല. കണ്ണൂരിൽ നിന്നുള്ള ഫയർഫോസ് എത്തിയാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തു ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റവരെ കണ്ണൂർ ജില്ലാ ആശുപത്രിയിലാണ് എത്തിച്ചത്.