സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ കുടുംബശ്രീ മിഷനുമായി ചേര്‍ന്ന് നടപ്പാക്കുന്ന വനിതാശാക്തീകരണ പദ്ധതിയില്‍ മൈക്രോ ഫിനാന്‍സ് വായ്പ നല്‍കുന്നതിനായി കുടുംബശ്രീയില്‍ രജിസ്റ്റര്‍ ചെയ്ത അയല്‍കൂട്ടങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീയുടെ ഗ്രേഡിംഗ് ലഭിച്ചിട്ടുള്ള പട്ടികജാതി വനിതകളുടെ അയല്‍കൂട്ടങ്ങള്‍ക്ക് അപേക്ഷിക്കാം. ഒരു അയല്‍ കൂട്ടത്തിന് പരമാവധി 5 ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുക. അംഗങ്ങളുടെ പ്രായപരിധി 18 വയസ്സു മുതല്‍ 55 വയസ്സ് വരെ. അംഗങ്ങളുടെ കുടുംബ വാര്‍ഷിക വരുമാനം 3,00,000/ - രൂപയില്‍ കവിയരുത്. വായ്പയുടെ പലിശ നിരക്ക് അഞ്ച് ശതമാനവും തിരിച്ചടവ് കാലയളവ് മൂന്ന് വര്‍ഷവുമാണ്. വിശദ വിവരത്തിനും അപേക്ഷാ ഫോറത്തിനും അയല്‍കൂട്ടങ്ങള്‍ കോര്‍പ്പറേഷന്റെ ജില്ലാ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍ : 0497-270503