മയ്യിൽ :- വായനാ പക്ഷാചരണത്തിൽ തളിപ്പറമ്പ് താലൂക്കിൽ ചെറുപഴശിയിലെ വള്ളിയോട്ട് ജയകേരള വായനശാലയിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.
തുടക്കം കുറിച്ചു കൊണ്ട് ജൂൺ 19 ന് നടന്ന ശ്രീ പി.എൻ.പണിക്കർ അനുസ്മരണ പരിപാടിയിൽ കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ശ്രീ.കെ.പി.കുഞ്ഞികൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ. നാരായണൻ ആദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ഇ.പി.രാജൻ സ്വാഗതവും സി.കെ ശോഭന നന്ദിയും പറഞ്ഞു.
കുടുംബാംഗങ്ങൾക്കായി സംഘടിപ്പിച്ച പ്രശ്നോത്തരി മത്സരത്തിൽ ദിൽന മനോഹരൻ , ദ്രുവ സജീവൻ എന്നിവർ ഒന്നാം സമ്മാനം പങ്കിട്ടു. നിരഞ്ജന. ഐ രണ്ടാം സമ്മാനവും, ഗാഥാ വിനോദ്, ആശ്രയ രാജീവൻ എന്നിവർ മൂന്നാം സമ്മാനവും കരസ്ഥമാക്കി.
വിവിധ ദിവസങ്ങളിലായി നടന്ന പുസ്തകാസ്വാദന പരിപാടി ,മരങ്ങൾ നട്ട മനുഷ്യൻ എന്ന പുസ്തകം പരിചയപ്പെട്ടത്തിക്കൊണ്ട് ശ്രീമതി. ടി.എൻ. ശ്രീ ജടീച്ചർ ഉദ്ഘാടനം ചെയ്തു. തുടർന്നു നടന്ന ആസ്വാദനങ്ങളിൽ ശ്രീമതി.കെ.വി.ശ്യാമള, വി.സി. കമലാക്ഷി, കുമാരിമാർ ഗാഥാ വിനോദ്, ആശ്രയ കെ.എം, ഗൗരി നന്ദ, ദേവനന്ദ. കെ.കെ., ശ്രുതി. എം.വി മാസ്റ്റർ ആശ്രിദ് വി.വി. എന്നിവർ പങ്കെടുത്തു.
വനിതാവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തിൽ ശ്രീമതി കെ.വി.യശോദ ടീച്ചർ പ്രഭാഷണം നടത്തി. കെ.രജിത ടീച്ചറുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ടി.എൻ. ശ്രീ ജ ടീച്ചർ സ്വാഗതം പറഞ്ഞു.
സമാപന ദിവസമായ ജൂലൈ 7 ന് കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.വിജയൻ ശ്രീ. ഐ.വി. ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. വി.വി.ദേവദാസൻ മാസ്റ്റർ ആദ്ധ്യക്ഷം വഹിച്ച പരിപാടിയിൽ കെ.നാരായണൻ സ്വാഗതവും ,എം.വി. ഓമന നന്ദിയും പറഞ്ഞു.