ഒ ഖാലിദ് വായനശാല വിദ്യാർത്ഥികൾക്കായി പ്രബന്ധരചനാ മത്സരം സംഘടിപ്പിക്കുന്നു


കൊളച്ചേരി :-
പള്ളിപ്പറമ്പ് ഒ ഖാലിദ് വായനശാലയുടെ അഭിമുഖ്യത്തിൽ ഹൈസ്കൂൾ തല വിദ്യാർത്ഥികൾക്കായി  പ്രബന്ധരചനാ മത്സരം സംഘടിപ്പിക്കുന്നു. ''കോവിഡു കാല വിദ്യാഭ്യാസം പരിമിതികളും പരിഹാരങ്ങളും " എന്നതാണ് വിഷയം .

 ഹൈസ്കൂൾ തലത്തിൽ പഠിക്കുന്ന പള്ളിപറമ്പ് ഏരിയയിൽപ്പെട്ട കൊച്ചേരി പഞ്ചായത്തിലെ വാർഡ് 6 പെരുമാച്ചേരി , 7 കോടിപ്പൊയിൽ , 8 പള്ളിപ്പറമ്പ്, 9 കായിച്ചിറ വാർഡു പരിധിക്കുള്ളിലെ വിദ്യാർത്ഥികൾക്കാണ് അവസരം.

A4 ഷീറ്റിൽ (ഒരു വശം) 4 പേജിൽ കുറയാത്ത രചനകൾ ജൂലൈ 27 നു മുമ്പായി ലഭിച്ചിരിക്കണം.

തെരെഞ്ഞെടുക്കപ്പെടുന്ന മികച്ച രചന വായന ശാലയിൽ പ്രസിദ്ധപ്പെടുത്തുന്നതും ക്യാഷ് പ്രൈസും മൊമെന്റോവും നൽകി ആദരിക്കുന്നതുമാണ്.

രചനകൾ  8606602691 , 9656957856 എന്നീ നമ്പറുകളിലോ സെക്രട്ടറി, ഒ ഖാലിദ് വായനശാല പള്ളിപ്പറമ്പ് .പി.ഒ. കൊളച്ചേരി 670601 എന്ന വിലാസത്തിലോ അയക്കാവുന്നതാണ്.

Previous Post Next Post