കണ്ണൂർ :- എല്ലാ വ്യാപാരസ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്നും ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച സെക്രട്ടേറിയറ്റിന് മുന്നിലും കളക്ടറേറ്റുകൾക്ക് മുന്നിലും ഉപവസിക്കും.
ജില്ലയിൽ പയ്യന്നൂർ, തളിപ്പറമ്പ്, തലശ്ശേരി, പാനൂർ, കൂത്തുപറമ്പ്, മട്ടന്നൂർ, ഇരിട്ടി നഗരസഭാ കാര്യാലയങ്ങൾക്ക് മുന്നിലും ഉപവാസം സംഘടിപ്പിക്കുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു. കളക്ടറേറ്റിന് മുന്നിലെ ഉപവാസം മേയർ ടി. ഒ.മോഹനൻ ഉദ്ഘാടനംചെയ്യും.