കൊളച്ചേരി :- അകാലത്തിൽ വേർപിരിഞ്ഞ കെ എസ് & എ സി മുൻ പ്രസിഡൻറും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ കെ.വി.രവീന്ദ്രൻ്റെ സ്മരണ നിലനിർത്തുന്നതിന് ഏർപ്പെടുത്തിയ ഗ്രാമ പ്രതിഭ പുരസ്കാരത്തിന് നാമനിർദ്ദേശങ്ങൾ ക്ഷണിക്കുന്നു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു കൊണ്ടിരിക്കവേയാണ് ഗുരുതരമായ അസുഖം ബാധിച്ച് അദ്ദേഹം ചരമമടഞ്ഞത്. നാടിൻ്റെ പൊതുമണ്ഡലത്തിന് തീരാനഷ്ടം വരുത്തിയ ആ വിയോഗത്തിൻ്റെ ഒന്നാം വാർഷിക ദിനമായ ജൂലൈ 21 ന് നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്കാരം നൽകുവാനാണ് തീരുമാനിച്ചിട്ടുള്ളത്.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളിൽ താമസിക്കുന്ന വ്യത്യസ്ത സാമൂഹ്യ മണ്ഡലങ്ങളിൽ ( കൃഷി, മറ്റു വ്യത്യസ്ത തൊഴിൽ മേഖലകൾ, പൊതുജന സേവനം,ജീവകാരുണ്യം, കല, കായികം,സാഹിത്യം) കഴിവ് തെളിയിച്ച എന്നാൽ അർഹമായ അംഗീകാരങ്ങൾ ലഭിക്കാത്ത വ്യക്തികളെയാണ് പുരസ്കാരത്തിനായി തെരഞ്ഞെടുക്കുക. പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന നാമനിർദ്ദേശങ്ങൾ വിദഗ്ദ്ധരുടെ ജൂറി പരിശോധിച്ച് പുരസ്കാര നിർണയം നടത്തും.
നാമനിർദ്ദേശങ്ങൾ ജൂലൈ 10 നുള്ളിൽ താഴെ കൊടുത്ത വാട്സാപ്പ് നമ്പറിലേക്ക് അയച്ചുതരേണ്ടതാണ്.
whatsap - 9495938195,9947994307
പേര്, വിലാസം, പ്രവർത്തന മണ്ഡലം, ആവശ്യമായ വിശദാംശങ്ങൾ എന്നിവയാണ് അയയ്ക്കേണ്ടതെന്ന് കെ.എസ് & എ.സി പ്രസിഡൻറ് വി.വി.ശ്രീനിവാസൻ സെക്രട്ടരി വിജേഷ് നണിയൂർ എന്നിവർ അറിയിച്ചു.