ഓട്ടോടാക്സി പതിനഞ്ചടി താഴ്ച്ചയിലെക്ക് മറിഞ്ഞു ഡ്രൈവറും യാത്രക്കാരനും അൽഭുതകരമായി രക്ഷപ്പെട്ടു


തളിപ്പറമ്പ്: ഓട്ടോടാക്സി പതിനഞ്ചടി താഴ്ച്ചയിലേക്ക് മറിഞ്ഞു. ഡ്രൈവറും യാത്രക്കാരനും അൽഭുതകരമായി രക്ഷപ്പെട്ടു.

പട്ടുവം വെള്ളിക്കീൽ റോഡ് ജങ്ഷന് സമീപം ഓട്ടോ ടാക്സി റോഡിൽ നിന്ന് താഴ്ചയിലേക്ക് മറിഞ്ഞത്. ഡ്രൈവർ കുറുമാത്തൂർ കൂനത്തെ ബാലകൃഷ്ണനും യാത്രക്കാരനും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെയാണ് അപകടമുണ്ടായത്.

ഇവിടെ വാഹനാപകടങ്ങൾ പതിവാണെന്നും റോഡിന്റെ അശാസ്ത്രീയ നിർമാണമാണ് ഇതി നുകാരണമെന്നും നാട്ടുകാർ ആരോപിക്കുന്നു.

Previous Post Next Post