കനത്ത മഴയിൽ കമ്പിൽ പാട്ടയത്ത് വീടിൻ്റ മതിലിടിഞ്ഞു , ആളപായമില്ല
കമ്പിൽ:- ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയിൽ കമ്പിൽ പാട്ടയം ജുമാ മസ്ജിദിനടുത്ത് മൂലയിൽ പുതിയ പുരയിൽ അബ്ദുൾ നാസർ എം.പിയുടെ വീടിൻ്റെ മതിലിടിഞ്ഞു വീണു.
രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
റോഡിലെക്ക് മതിലിടിഞ്ഞ് വീണത് ഗതാഗതത്തിന് തടസ്സമായി.
തുടർന്ന് SKSSF കമ്പിൽ മേഖല വിഖായ ടീം റോഡിലെക്ക് വീണ കല്ലുകളും മണ്ണും പൂർണ്ണമായും നീക്കി റോഡ് ഗതാഗത യോഗ്യമാക്കി . റിയാസ് പാമ്പുരത്തി, ശുക്കൂർ മാസ്റ്റർകണ്ടക്കൈ, ഹാരിസ് പട്ടയം, അഫ്സൽ അസ്അദി പാമ്പുരുത്തി, റഈസ് കമ്പിൽ, നാസർ പട്ടയം, റസാഖ് പാട്ടയം,മിസ്ഹബ് കണ്ടക്കൈ വാസിൽ പാട്ടയം എന്നിവർ നേതൃത്വം നൽകി.