കൊളച്ചേരി:- കമ്പിൽ പാട്ടയത്തെ കൂവത്തോടൻ ജാനകിയുടെ 40 ചരമ ദിനത്തിൻ്റെ ഭാഗമായി ഐ ആർ പി സി കൊളച്ചേരി ഗ്രൂപ്പ് നടത്തുന്ന പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകി.
മകൾ രോഹിണിയിൽ നിന്ന് ഐ ആർ പി സി കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് കൺവീനർ ശ്രീധരൻ സംഘമിത്ര തുക ഏറ്റുവാങ്ങി.
പി. സന്തോഷ് കെ. സതീശൻ, ബിജു, ഷൈജു, റിജു എന്നിവർ പങ്കെടുത്തു.