സംസ്ഥാന വ്യാപകമായി വ്യാപാരികളുടെ ഉപവാസ സമരം ; കമ്പിലിലും വ്യാപാരികൾ കടകൾ അടച്ച് ഉപവാസ സമരം നടത്തി



കമ്പിൽ
:- കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മുഴുവൻ കടകളും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് വ്യപാരി വ്യവസായി ഏകോപന സമിതി കേരളം മുഴുവൻ നടത്തുന്ന സമരത്തിന്റെ ഭാഗമായി കമ്പിൽ യൂണിറ്റ് കമ്പിൽ ടൗണിൽ  ഉപവാസ സമരം നടത്തി.രാവിലെ 10 മണി മുതൽ വൈകിട്ട് 5 വരെയാണ് ഉപവാസ സമരം.

 വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ യൂണിറ്റ് പ്രസിഡൻ്റ് വി പി അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു.കമ്പിൽ യൂണിറ്റ് സെക്രട്ടറി ഇ.പി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കെ.പി.മുഹമ്മദലി സ്വാഗതം പറഞ്ഞു.

പി.സി. വിജയൻ , പി.ടി. പ്രസാദ്, പി.പി.മൊയ്തീൻ കെ. ആർ എഫ് എ . ജില്ല സെക്രട്ടറി വി.പി. നൌഷാദ് ,മുഹമ്മദലി പള്ളിപ്പറമ്പ്, സജീർ.സി.സി, നൗഷ, ഇ.കെ നൗഫൽ എ.പി എന്നിവർ സംസാരിച്ചു.




Previous Post Next Post