മയ്യിൽ കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ളിക്ക് ലൈബ്രറി ആൻ്റ് സി.ആർ.സിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായനാ പക്ഷാചരണം സമാപിച്ചു


മയ്യിൽ :-
കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ളിക്ക് ലൈബ്രറി ആൻ്റ് സി.ആർ.സിയുടെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണകാലത്ത് വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. സമാപന സമ്മേളനം യുവകവിയും എഴുത്തുകാരനുമായ പ്രദീപ് കുറ്റ്യാട്ടൂർ ഉദ്ഘാടനം ചെയ്തു.

 ഫോക്ക്ലോർഅക്കാദമിയുടെ മുൻ ചെയർമാൻ പ്രൊഫ: ബി.മുഹമദ് അഹമദ് വായനാ പക്ഷാചരണത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.

മലയാള നാടകവേദിയിലെ മഹാപ്രതിഭ പ്രൊഫ.ജി.ശങ്കരപ്പിള്ള അനു സ്മരണ പ്രഭാഷണം പ്രമുഖ നാടകസംവിധായകൻ എം.ടി അന്നൂർ നടത്തി.വായനയുടെ സ്വാതന്ത്ര്യം എന്ന വെബ്നാറിൽ വി.പി ബാബുരാജ് വിഷയം അവതരിപ്പിച്ചു.

മാതൃഭൂമി സീനിയർ കറസ്പോണ്ടൻറ് രാധാകൃഷ്ണൻ പട്ടാന്നൂർ നോവലിസ്റ്റും, വിപ്ലവകാരിയുമായ പി.കേശവദേവിനെ അനുസ്മരിച്ചു.

എഴുത്ത് ലോകത്തെ ധീരതയുടെ പര്യായം പൊൻകുന്നം വർക്കിയുടെ ഓർമ്മകൾ കവയത്രി അബും ജം കടമ്പൂർ ഓർത്തെടുത്തു.

പ്രസംഗകലയിലെ ഇതിഹാസം സാംബശിവൻ്റെ തീഷ്ണമായ ഓർമ്മകളായിരുന്നു, രാധാകൃഷ്ണൻ മാണിക്കോത്തിൻ്റെ ഹൃദ്യമായ ഭാഷണത്തിലുടനീളം .

ബഷീറിൻ്റെ  ഭാഷയും എഴുത്തും സൂഷ്മമായി വിലയിരുത്തുകയായിരുന്നു പി.ഹരിശങ്കർ. പുസ്തക നിരൂപണത്തിൻ്റെ ബാലപാഠം എ.പത്മജ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു.

ഗ്രന്ഥാലയത്തിൻ്റെ വിവിധ വേദികൾ സംഘടിപ്പിച്ച പരിപാടികളിൽ വായനക്കാരുടെയും, കുട്ടികളുടെയും, പൊതുജനങ്ങളുടെയും സജീവ സാന്നിദ്ധ്യം ശ്രദ്ധേയമായി.

Previous Post Next Post