കമ്പിൽ : - മാലിക് സിനിമയിലെ ഫ്രെഡി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ കമ്പിൽ സ്വദേശി സനൽ അമന് കമ്പിൽ സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം അനുമോദിച്ചു.
സിപിഐ (എം) കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉപഹാരം നൽകി .കഥാകൃത്ത് ടി.പി വേണുഗോപാലൻ കഥാപാത്രത്തെ വിലയിരുത്തി സംസാരിച്ചു ,സോപാന സംഗീതഞ്ജൻ കലാചാര്യ പയ്യന്നൂർ കൃഷ്ണമണി മാരാർ ആദര പ്രഭാഷണം നടത്തി ,എം ദാമോദരൻ അധ്യക്ഷത വഹിച്ചു
പി.വി വത്സൻ മാസ്റ്റർ ,വി.വി മോഹനൻ, എം.വി ബാലകൃഷ്ണൻ പണിക്കർ ,എ അശോകൻ ആശംസാ പ്രസംഗം നടത്തി .താരം സനൽ അമൻ മറുപടി പ്രസംഗം നടത്തി. എം. ശ്രീധരൻ സ്വാഗതവും എ.കൃഷ്ണൻ നന്ദിയും പറഞ്ഞു.