കണ്ണൂർ :- കോവിഡ് മഹാമാരി കാരണം ജീവിതം പ്രതിസന്ധിയിലായ കലാകാരൻമാരെ സഹായിക്കാൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, പലിശരഹിത വായ്പ ഉൾപ്പെടെയുള്ള സഹായങ്ങൾ അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സ്റ്റേജ് ആർട്ടിസ്റ്റ് & വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള (സ വാക്) സംസ്ഥാന വ്യാപകമായി നടത്തിയ കലാകാര സമരഭൂമിക വീട്ടുമുറ്റ പ്രതിഷേധ പരിപാടിയിൽ ജില്ലയിൽ നൂറ് കണക്കിന് കലാ കാരൻമാർ പങ്കെടുത്തു.
നാടകം, നൃത്തം, വിൽകലാമേള, വായ്പാട്ട്, കഥാപ്രസംഗം, ദഫ് മുട്ട്, കോൽക്കളി, തുടങ്ങി നിരവധി കലാപരിപാടികൾ അവരവരുടെ വീട്ടുമുറ്റങ്ങളിൽ അവതരിപ്പിച്ചു.
ജില്ലാ പ്രസിഡൻ്റ് ഹരിദാസ് ചെറുകുന്ന്, സെക്രട്ടറി വത്സൻ കൊളച്ചേരി, സംസ്ഥാന വൈസ് പ്രസിഡൻ്റ് രാജേഷ് പാലക്കാട്ട്, സെക്രട്ടറി അഡ്വക്കറ്റ് പി പി വിജയൻ, എം വി ജി നമ്പ്യാർ ,ആർടിസ്റ്റ് ശശികല, പയ്യന്നൂർ വേണു എന്നിവർ നേതൃത്വം നൽകി.