നാറാത്ത് :- ചിദഗ്നി സനാതന ധർമ്മ പാഠശാല നൂറ്റി അൻപതു വീടുകളിലും, ഇരുപത്തി അഞ്ച് ക്ഷേത്രങ്ങളിലും സൗജന്യമായി രാമായണം വിതരണം ചെയ്തു. വിതരണ യജ്ഞം കൈവല്യാശ്രമം മഠാധിപതി സ്വാമി കൈവല്യാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു.
ഒരു ഗ്രന്ഥത്തിന്റെ പേരിൽ ഒരു മാസം അറിയപ്പെടുന്നു എങ്കിൽ അത് രാമായണത്തിന് മാത്രം അവകാശപ്പെട്ടതാണെന്നും, നഷ്ടപ്പെട്ടുപോയ നമ്മുടെ പൈതൃകം തിരിച്ചുപിടിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും സ്വാമി അഭിപ്രായപ്പെട്ടു. കർക്കിടമാസമായ രാമായണ മാസത്തിൽ വീടുകളിൽ രാമായണം പാരായണം ചെയ്യാനുള്ള പരിശീലനവും ചിദഗ്നി നൽകുന്നുണ്ട്.
ചടങ്ങിൽ ചിദഗ്നി പാഠശാലാ ചെയർമാൻ കെ.എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആർഷസംസ്കാര ഭാരതി ദേശീയ സംഘടനാ സെക്രട്ടറി ഉണ്ണികൃഷ്ണ വാര്യർ പട്ടാന്നൂർ മുഖ്യപ്രഭാഷണം നടത്തി. ബിജു ഓണപ്പറമ്പ, രാഹുലൻ മാണിക്കോത്ത്, പ്രശാന്തൻ സി.വി , ജ്യോതിർമയി പ്രസംഗിച്ചു.