ഭാഷാ സമരം പുനരാവിഷ്കരിച്ച് നാറാത്ത് ശാഖാ മുസ്ലിം ലീഗ് യൂത്ത് ലീഗ്


നാറാത്ത് :-
1980 ൽ നായനാർ സർക്കാർ  അറബി,ഉറുദു ,സംസ്‌കൃത  ഭാഷകൾക്കെതിരെ  നടപ്പാക്കിയ "അക്കമഡേഷൻ ,ക്വാളിഫിക്കേഷൻ ,ഡിക്ലറേഷൻ"  എന്നീ കരിനിയമങ്ങൾക്കെതിരെ മുസ്ലിം യൂത്ത് ലീഗ് കളക്ട്രേറ്റുകളിലേക്ക് മാർച്ചുകൾ സംഘടിപ്പിക്കുകയും മലപ്പുറത്ത് നടന്ന സമരത്തിൽ പോലീസ് സമരക്കാർക്ക് നേരെ വെടിയുതിർക്കുകകും മജീദ്- റഹ്‌മാൻ- കുഞ്ഞിപ്പ  എന്നീ  യൂത്ത് ലീഗ് പ്രവർത്തകർ രക്തസാക്ഷിയാവുകയും ചെയ്തു .ആ ധീരരെയും ആ സമരത്തെയും അനുസ്മരിച്ചു കൊണ്ടാണ്‌  നാറാത്ത് ബസാറിൽ ചരിത്രത്തിന്റെ പുനരാവിഷ്കരണം ലീഗ് പ്രവർത്തകർ നടത്തിയത് . 

പരിപാടി മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ജന സെക്രട്ടറി അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ കെ ഷിനാജ് അധ്യക്ഷനായിരുന്നു . നാറാത്ത് ശാഖാ മുസ്ലിം ലീഗ് സെക്രട്ടറി പി പി അബ്ദുൽ ഖാദർ സ്വാഗതം പറഞ്ഞു , ഡി സി സി സെക്രട്ടറി ഓ നാരായണൻ , മുസ്ലിം ലീഗ് അഴീക്കോട് മണ്ഡലം ട്രഷറർ സുബൈർ പി പി , എ പി അബ്ദുല്ല ,കെ വി അബ്ദുല്ല , സൈഫുദ്ധീൻ നാറാത്ത്, മുഹമ്മദ് പി വി ,ഇബ്രാഹിം മുല്ല തുടങ്ങിയവർ  സംസാരിച്ചു  

പി പി അഷറഫ് , കെ വി അബ്ദുൽ സമദ് , പി പി സുഹൈൽ  ,മൊയ്‌ദീൻ എ പി , ആമിർ പി പി , രാജേഷ് , ഫക്രുദ്ധീൻ , ശിഹാബ് മുല്ല ,ശിഹാബ് ബി ,ശിഹാബ് ആർ പി , മുല്ല അഷറഫ് , സാബിത്ത് , റഹീം ,ഷബീർ ,ഹാരിസ് എ പി ,  ഫൈസൽ കെ വി , ശംസുദ്ധീൻ കെ വി,നൗഫൽ സി കെ,  മുഹമ്മദ് ,സമീർ തുടങ്ങിയർ പരിപാടികൾക്ക് നേതൃത്വം നൽകി.

Previous Post Next Post