റിയാദ്: കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കിയ ടൂറിസ്റ്റ് വിസക്കാർക്ക് ഓഗസ്റ്റ് ഒന്നുമുതൽ നേരിട്ട് പ്രവേശിക്കാൻ സൗദി അറേബ്യ അനുമതി നൽകി.
സൗദി അംഗീകരിച്ച വാക്സിനുകളായ ഫൈസർ, ആസ്ട്രാസെനക്ക (കോവിഷീൽഡ്), മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയിലേതെങ്കിലും എടുത്തവർക്കാണ് പ്രവേശനാനുമതിയുള്ളത്.
പ്രവേശനാനുമതിക്കായി മുഖീം പോർട്ടലിൽ (www.muqeem.sa) വാക്സിനേഷൻ വിവരം രജിസ്റ്റർ ചെയ്യണം. ഇത് ആരോഗ്യവകുപ്പിന്റെ തവൽക്കനാ ആപ്പിൽ ഇമ്യൂൺ സ്റ്റാറ്റസായി പതിയും. ഒപ്പം യാത്ര പുറപ്പെടുന്നതിന് നെഗറ്റീവ് റിപ്പോർട്ടും കരുതണം.