"കൊളച്ചേരി വാർത്തകൾ " തുണയായി ........ കളഞ്ഞു പോയ സ്വർണ്ണാഭരണം ഉടമസ്ഥനുതിരിച്ചുകിട്ടി

 


കൊളച്ചേരി :- കഴിഞ്ഞ ദിവസം കമ്പിലിൽ നിന്നും മയ്യിലേക്കുള്ള യാത്രയ്ക്കിടയിൽ  കടൂർ സ്വദേശി ഹംദാൻ്റെ അര പവൻ വരുന്ന സ്വർണ്ണാഭരണം നഷ്ട്ടപ്പെട്ടിരുന്നു. ഈ വാർത്ത കൊളച്ചേരി വാർത്തകൾ Online ഉൾപ്പെടെയുള്ള  മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ഉണ്ടായി.

സ്വർണ്ണാഭരണം കമ്പിലിൽ നിന്നും ലഭിച്ച സാജിദ് കാട്ടാമ്പള്ളി തൻ്റെ സുഹൃത്ത് ആയ റിയാസ് പാമ്പുരുത്തി വഴി ഹംദാനെ  ബന്ധപ്പെട്ട് സ്വർണ്ണാഭരണം ലഭിച്ച വിവരം അറിയിച്ചു.


തുടർന്ന് മയ്യിൽ പോലീസ് സ്റ്റേഷനിൽ നിന്നും ഇന്ന് ഈദ് ദിനത്തിൽ സ്വർണ്ണാഭരണം തിരിച്ചു നൽകി ഈ യുവാക്കൾ മാതൃകയായി.

Previous Post Next Post