കെ.വി. രവീന്ദ്രന്റെ ഒന്നാം ചരമവാർഷികം സമുചിതമായി ആചരിച്ചു


കൊളച്ചേരി
:- സി പി ഐ പ്രവർത്തകനും കരിങ്കൽക്കുഴിയിലെ രാഷ്ടിയ സാമൂഹ്യ  സാംസകാരിക പ്രവത്തകനുമായ കെ.വി. രവീന്ദ്രന്റെ ഒന്നാം ചരമവാർഷികം CPI കൊളച്ചേരി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരിങ്കൽക്കുഴി പ്രവാസി ബാങ്ക് ഓഡിറ്റിയത്തിൽ വച്ച് സമുചിതമായി ആചരിച്ചു.

CPI മണ്ഡലം സിക്രട്ടറി കെ.വി. ഗോപിനാഥന്റെ അദ്ധ്യക്ഷതയിൽ സി പി ഐ സംസ്ഥാന കൗൺസിൽ അംഗം സി.പി. സന്തോഷ് കുമാർ  ഉദ്ഘാടനം ചെയ്തു.

പ്രവാസി ഫെഡറേഷൻ ജില്ലാ സെക്രട്ടറി വിജയൻ, നണിയൂർ  യുവകാലസാഹിത്യ ജില്ലാ സെക്രടറി പി.അജയകുമാർ എന്നിവർ പ്രസംഗിച്ചു.

ലോക്കൽ സെക്രട്ടറി പി. രവീന്ദ്രൻ സ്വാഗതം പറഞ്ഞു. രവിന്ദ്രന്റെ കുടുബത്തിന്റെ വകയായി രണ്ട് പേർക്ക് ചികത്സാ സഹായം നൽകി.

Previous Post Next Post