കണ്ണാടിപ്പറമ്പ്:-പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധനവിനെതിരെ ഇന്ത്യൻ നാഷനൽ കോൺഗ്രസ്സ് അഖിലേന്ത്യാ വ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി ചിറക്കൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി നടത്തിയ പ്രതിഷേധ ഒപ്പ് ശേഖരണ സമരം കണ്ണാടിപറമ്പ് പെട്രോൾ പമ്പിന് മുന്നിൽ ഡി സി സി ജനറൽ സിക്രട്ടറി രജിത്ത് നാറാത്ത് ഉൽഘാടനം ചെയ്തു.
ബ്ലോക്ക് ജനറൽ സിക്രട്ടറി പ്രജിത്ത് മാതോടം സ്വാഗതം പറഞ്ഞു ടി.പി കുഞ്ഞഹമ്മദ് മാസ്റ്റർ അധ്യക്ഷം വഹിച്ചു . നികേത് നാറാത്ത് സുധീഷ് നാറാത്ത് അസീബ് കണ്ണാടിപ്പറമ്പ കെ പി നിഷ സനീഷ്ചിറയിൽ സജീഷ് കല്ലേൻ ജയചന്ദ്രൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.