ഓൺലൈൻ ബാങ്കിങ് ഇടപാടുകളുടെ സുരക്ഷ ഉറപ്പു വരുത്താനുള്ള ഒരു ടു സ്റ്റെപ് വെരിഫിക്കേഷന്‍ രീതിയാണ് OTP (One Time Password). ബാങ്കിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പറുകളിലേക്കോ ഈ മെയിൽ വിലാസത്തിലേക്കുമാണ് OTP അയക്കുന്നത്. ഇങ്ങനെ വരുന്ന പാസ്‌വേഡ് കൂടി രേഖപ്പെടുത്തിയാല്‍ മാത്രമേ ഒരു ഇടപാട് പൂര്‍ത്തിയാക്കുവാന്‍ കഴിയുകയുള്ളൂ.നിങ്ങള്‍ തന്നെയാണ് ആണ് ഇത് ഉപയോഗിക്കുന്നത് എന്ന് ഉറപ്പു വരുത്താന്‍ വേണ്ടിയാണ് ഇത്തരം OTP മെസ്സേജുകള്‍ അയക്കുന്നത്.
സൈബർ ക്രിമിനലുകൾക്ക് പണം തട്ടിയെടുക്കുന്നതിന് ഇത്തരത്തിലുള്ള ഒ.ടി.പികൾ കൂടി ആവശ്യമുണ്ട്. അതിനായി പല രീതിയിലുള്ള കബളിപ്പിക്കലും നടത്തിയാണ് നിങ്ങളുടെ പക്കൽ നിന്നും ഒ.ടി.പികൾ തട്ടിയെടുക്കുന്നത്. അതിനായി തട്ടിപ്പ് സംഘങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ചില രീതികളാണ് താഴെ പറയുന്നത്.
നിങ്ങള്‍ക്ക് ഒരു വിദേശ ലോട്ടറി അടിച്ചു. അതിന്റെ തുക നിങ്ങളുടെ അക്കൗണ്ടില്‍ വരും. അതിനാല്‍ ഒ.ടി.പി. വേണം എന്നു പറഞ്ഞുള്ള തട്ടിപ്പ്.
നിങ്ങളുടെ ബാങ്കും മറ്റൊരു ബാങ്കും തമ്മില്‍ ലയിക്കുവാന്‍ പോകുന്നു അതുകൊണ്ട് വലിയൊരു തുക നിങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ പോകുന്നു. അതുകൊണ്ട് ഒടിപി ആവശ്യമുണ്ട്.
ബാങ്കിലെ സോഫ്റ്റ്‌വെയർ സിസ്റ്റം അപ്‌ഡേറ്റ് ചെയ്യാന്‍ പോകുന്നു. അതുകൊണ്ട് ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു ഒ.ടി.പി. ലഭിക്കും അത് പറഞ്ഞു തരിക.
മരിച്ചു പോയവരുടേയും ഓര്‍മ്മ നഷ്ടപ്പെട്ടവരുടെയും അവകാശികള്‍ ഇല്ലാത്ത വലിയൊരു തുക ഞങ്ങളുടെ ബാങ്കിൽ കെട്ടികിടക്കുന്നു. അത് ഞങ്ങളുടെ കസ്റ്റമേഴ്‌സിന് വീതിച്ചു കൊടുക്കുവാന്‍ ആഗ്രഹിക്കുന്നു. അത് നിങ്ങളുടെ അക്കൗണ്ടില്‍ അയക്കുവാന്‍ പണം തരണം. OTP പറഞ്ഞു തരുക.
പലപ്പോഴും വേണ്ടത്ര ശ്രദ്ധയില്ലായ്മ മൂലവും അറിവില്ലായ്മ മൂലവും വിദ്യാസമ്പന്നരുൾപ്പെടെ ഇത്തരം കുടുക്കുകളില്‍ ചാടിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ കാലമായതിനാല്‍ ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ കൂടുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.