സനൽ അമന് ജന്മനാടിന്റെ ആദരം


 


 നാറാത്ത് :മാലിക് സിനിമയിലെ ഫ്രെഡി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ജനഹൃദയങ്ങളെ കീഴടക്കിയ നാറാത്ത് സ്വദേശി സനൽ അമനെ ഭാരതി സാംസ്കാരിക സമിതി ആദരിച്ചു.സിനിമയെ ഗൗരവമായി കണ്ടു കൊണ്ട് അഭിനയവും സംവിധാനവും ഉൾപ്പെടെ രാജ്യത്തിന്റെ പ്രശസ്ത സ്ഥാപനങ്ങളിൽ പഠിച്ച് മുഖ്യധാരാ സിനിമയുടെ ഭാഗമായ സനൽ അമൽ ഫ്രെഡി എന്ന കഥാപാത്രത്തിലൂടെ നാട്ടുകാരുടെ പ്രിയപ്പെട്ട നടൻ ആയി മാറിയിരിക്കുകയാണ്.


 എം. രാജീവന്റെ അധ്യക്ഷതയിൽ  ചേർന്ന സ്വീകരണ ചടങ്ങിൽ കെ.എൻ. രാധാകൃഷ്ണൻ മാസ്റ്റർ ഉപഹാരം സമ്മാനിച്ചു. ബിജു ഓണപ്പറമ്പ് ,രാഹുൽ മാണിക്കോത്ത് പ്രസംഗിച്ചു.

Previous Post Next Post