പെട്രോൾ- ഡീസൽ വില വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ്സ് മയ്യിൽ മണ്ഡലം കമ്മറ്റി നിൽപ്പ് സമരം സംഘടിപ്പിച്ചു


മയ്യിൽ :-
ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് മയ്യിൽ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പെട്രോൾ- ഡീസൽ വില വർദ്ധന സെഞ്ചറിയടിച്ചതിൽ  പ്രതിഷേധിച്ചും കേന്ദ്ര-സംസ്ഥാന ഗവൺമെന്റിന്റെ  ലാഭകൊള്ളക്കെതിരെ മയ്യിൽ പെട്രോൾ പമ്പിനു മുന്നിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു.

 മയ്യിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കെ.പി.ശശീധരൻ ഉദ്ഘാടനം ചെയ്തു. ജബ്ബാർ നെല്ലിക്കപ്പലം അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് ജില്ല ജനറൽ സെക്രട്ടറി ശ്രീജേഷ് കൊയിലരിയൻ, യൂത്ത് കോൺഗ്രസ് ബ്ലോക്  പ്രസിഡണ്ട് നിസാം മയ്യിൽ, ഷംസുദ്ദീൻ കണ്ടക്കൈ, മനാഫ് കൊട്ടപ്പൊയിൽ ,യു. മുസമിൽ, കെ.പി.റഫീഖ്  എന്നിവർ പ്രസംഗിച്ചു.

Previous Post Next Post