'തെയ്യം - അനുഷ്ഠാനം,കല ,ജീവിതം' സെമിനാർ സംഘടിപ്പിച്ചു


കമ്പിൽ :-
സംഘമിത്ര വായനശാല & ഗ്രന്ഥാലയം സർഗധാര ഗ്രൂപ്പിൽ തെയ്യം - അനുഷ്ഠാനം ,കല ,ജീവിതം വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

ഫോക്ക് ലോർ അക്കാദമി വൈസ് ചെയർമാൻ എ.വി അജയകുമാർ ഉദ്ഘാടനം ചെയ്തു. ഡോ.വൈ.വി.കണ്ണൻ , രാധാകൃഷ്ണൻ മാണിക്കോത്ത് , പത്മൻ നാറാത്ത് , എം.വി കുഞ്ഞിരാമൻ പണിക്കർ തുടങ്ങിയവർ സംസാരിച്ചു .

വത്സൻ കൊളച്ചേരി അധ്യക്ഷത വഹിച്ചു. ശ്രീധരൻ സംഘമിത്ര സ്വാഗതവും ഏഒ.പവിത്രൻ നന്ദിയും പറഞ്ഞു.

തെയ്യങ്ങളുടെ അവതരണവും തോറ്റംപാട്ടും പരിപാടിക്ക് മിഴിവേകി.



Previous Post Next Post