നാറാത്ത്: കാർഷിക മേഖലയെ കോർപ്പറേറ്റ് മുതലാളിമാർക്ക് തീറെഴുതുന്ന കാർഷികദ്രോഹ കാർഷിക നിയമത്തിനെതിരെ കർഷക മോർച്ച നടത്തുന്ന സമരം 8 മാസം പൂർത്തിയാവുന്ന ജൂലായ് 26ന് അഖിലേന്ത്യ കിസാൻ സഭ പ്രവർത്തകർ വിവാദ കാർഷിക നിയമം കത്തിച്ചു കൊണ്ടു പ്രതിഷേധിച്ചു.
നാറാത്ത് ടൗണിൽ നടന്ന സമരം കെൽട്രോൺ എംപ്ലോയീസ് സ്റ്റേറ്റ് ഫെഡറേഷൻ മുൻ ദേശീയ പ്രസിഡൻ്റ് ടി.സി ഗോപാലക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പി .വി രാജകുമാർ സ്വാഗതം പറഞ്ഞു .പി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മയ്യിൽ മണ്ഡലം കിസാൻ സഭ സെക്രട്ടറി പി.സുരേന്ദ്രൻ മാസ്റ്റർ അഭിവാദ്യം ചെയ്തു. രാജൻ ആലക്കാം പടിക്കൽ, പ്രമീള രാജൻ എന്നിവർ നേതൃത്വം നൽകി.