കൊളച്ചേരി : പോലീസ് - സിപിഎം ഭീകരതയ്ക്കെതിരെ മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര പന്തം കമ്പിൽ ടൗണിൽ സംഘടിപ്പിച്ചു. മൻസൂർ വധകേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുക, മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമര പരിപാടി. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് മുസ്തഫ കോടിപ്പോയിൽ അധ്യക്ഷനായിരുന്നു. കെ. മുഹമ്മദ് കുട്ടി ഹാജി, പിടിപി ആറ്റകോയ തങ്ങൾ, എം.പി അബ്ദുല്ല, കെ.എം നവാസ്, സലാം കമ്പിൽ, ജാബിർ പാട്ടയം എന്നിവർ സംബന്ധിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി എം അബ്ദുൽ അസീസ് സ്വാഗതവും ഷാഹുൽ ഹമീദ് നന്ദിയും പറഞ്ഞു.