സംസ്ഥാനത്ത് ബാറുകളുടെ സമയക്രമത്തിൽ മാറ്റം
സംസ്ഥാനത്ത് ബാറുകളുടെ സമയക്രമത്തിൽ എക്സൈസ് വകുപ്പ് മാറ്റം വരുത്തി. ബാറുകള്‍ ഇനിമുതല്‍ രണ്ട് മണിക്കൂര്‍ നേരത്തെ തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. തിങ്കളാഴ്ച്ച മുതലാണ് ബാറുകള്‍ രാവിലെ 9 മണിക്ക് തുറക്കാന്‍ തീരുമാനമായത്. നിലവില്‍ രാവിലെ 11 മുതല്‍ രാത്രി 7 വരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം. ബിവറേജസ് ഔട്ട്ലെറ്റുകള്‍ നേരത്തെ തന്നെ 9 മുതല്‍ 7 വരെ പ്രവര്‍ത്തിച്ചിരുന്നു.