മലപ്പട്ടത്ത് ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് കവർച്ച


മലപ്പട്ടം :-  അഡൂരിലെ പുതിയകാവ് ഭഗവതി ക്ഷേത്രം, ഇളംകരുമകൻ ക്ഷേത്രം, കോട്ടൂർ ഭഗവതി കാവ് എന്നിവയുടെ ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച നടത്തി. അഡൂർ പുതിയകാവ് ക്ഷേത്രത്തിന്റെ സ്റ്റീൽ ഭണ്ഡാരമാണ് കുത്തിത്തുറന്നത്.

 ഇളംകരുമകൻ ക്ഷേത്രത്തിന്റെ റോഡരികിൽ സ്ഥാപിച്ച ഇഷ്ടികകൊണ്ട് കെട്ടിയുണ്ടാക്കിയ ഭണ്ഡാരമാണ് തകർത്തത്. എത്ര പണം പോയെന്ന് വ്യക്തമല്ല. 

ക്ഷേത്രഭാരവാഹികൾ മയ്യിൽ പോലീസിൽ പരാതി നൽകി. ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കോട്ടൂർ ഭഗവതി കാവിന്റെ സ്റ്റീലിന്റെ ഭണ്ഡാരമാണ് തകർത്തത്.

Previous Post Next Post