കൊളച്ചേരി :- പെട്രോൾ ഡീസൽ പാചക വാതക വില വർദ്ധിപ്പിച്ച് നികുതി കൊള്ളയിലൂടെ സാധാരണ ജനങ്ങളെ ഇരുട്ടടി അടിച്ച കേന്ദ്രത്തിലെ മോദി സർക്കാരിന്റെ ജനദ്രോഹത്തിൽ പ്രതിഷേധം പ്രകടിപ്പിക്കുവാൻ ഇന്ന് UDF പ്രവർത്തകർ അവരവരുടെ വീടുകൾക്ക് മുന്നിൽ കുടുംബ സത്യാഗ്രഹം നടത്തി.
പെട്രോൾ, ഡീസൽ പാചക വാതക വിലവർദ്ധനവിലൂടെ കേന്ദ്രസർക്കാർ നടത്തുന്ന നികുതി കൊള്ള അവസാനിപ്പിക്കുക എന്ന പ്ലക്കാർഡുമേന്തി വീട്ടിനു മുന്നിലായി കുടുംബാംഗങ്ങൾ സത്യാഗ്രഹത്തിൽ പങ്കെടുത്തു.
കൊളച്ചേരി മണ്ഡലം പ്രസിഡൻറ് ബാലസുബ്രഹ്മണ്യം, ചേലേരി മണ്ഡലം പ്രസിഡൻറ് എൻ വി പ്രേമാനന്ദൻ, മയ്യിൽ മണ്ഡലം പ്രസിസ്റ് കെ പി ശശിധരൻ, കൊളച്ചേരി ബ്ലോക്ക് സെക്രട്ടറി ശ്രീധരൻ മാസ്റ്റർ ,ഡി സി ഡി അംഗം എം അനന്തൻ മാസ്റ്റർ തുടങ്ങി നൂറോളം നേതാക്കളും പ്രവർത്തകരും സത്യാഗ്രഹത്തിൽ പങ്കു ചേർന്നു.