മാനസയുടെ കൊലപാതകം: തോക്ക് ലഭിച്ചത് ബീഹാറിൽ നിന്നാണെന്നു സംശയിക്കുന്നതായി മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ


നാറാത്ത് :-
മാനസയുടെ കൊലപാതകത്തിൽ പ്രതിക്ക്തോക്ക് ലഭിച്ചത് ബീഹാറിൽ നിന്നാണെന്നു സംശയിക്കുന്നതായി മന്ത്രി. ഏറണാകുളം എസ് പിയു മായി സംസാരിച്ചിരുന്നു എന്നും മന്ത്രി പറഞ്ഞു.

മാനസയുടെ വീട് സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

രഖിലും രഖിലിന്റെ സുഹൃത്തും ബീഹാറിൽ പോയിരുന്നു. ബീഹാറിലെ ഉൾഗ്രാമത്തിൽ ഇവർ പോയതായി പോലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ അന്വേഷണ സംഘം ബീഹാറിലേക്ക് പോകും.

Previous Post Next Post