ഇ.പി. കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂളിൽ കളിമുറ്റം ബോധനോദ്യാനത്തിൽ സഡാക്കോ ശില്പം ഒരുങ്ങുന്നു


കൊളച്ചേരി :- 
ഇ.പി. കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂളിലെ കളിമുറ്റം ബോധനോദ്യാനത്തിൽ വിശ്വ സമാധാന പ്രതീകമായ സഡാക്കോ സസാക്കിയുടെ ശില്പം ഒരുങ്ങുന്നു.

 ഹിരോഷിമ - നാഗസാക്കി ദിനാചരണത്തിൻ്റെ ഭാഗമായി ആഗസ്ത് 9ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് ശൗര്യചക്ര  ഹവീൽദാർ പി.വി. മനേഷ് ശില്പം അനാച്ഛാദനം നിർവഹിക്കും. സ്കൂളിലെ രക്ഷിതാവ് കൂടിയായ അനീഷ് കൃഷ്ണയാണ് ശില്പം നിർമ്മിക്കുന്നത്. വിനാശം വിതച്ച ഹിരോഷിമ അണുബോംബ് സ്ഫോടനത്തിൻ്റെ ഇരയായ ബാലികയാണ് സഡാക്കോ സസാക്കി.

പഠനം രസകരവും പരിസ്ഥിതി ബന്ധിതവുമാക്കുന്നതിനായി 2014ൽ ആരംഭിച്ചതാണ് കളിമുറ്റം ബോധനോദ്യാനം. ശില്പങ്ങൾ, ത്രിമാന ഭൂപടം, ഗണിത രൂപങ്ങൾ, കുളം, കളിയുപകരണങ്ങൾ തുടങ്ങിയവയോടൊപ്പം വായനപ്പുരയും , പുരാവസ്തു ശേഖരവും കരകൗശല വസ്തുക്കളും പ്രദർശിപ്പിച്ചിട്ടുള്ള കാഴ്ചപ്പുരയും ബോധനോദ്യാനത്തിലുണ്ട്.

Previous Post Next Post