മയ്യിൽ :- കോട്ടയം മെഡിക്കൽ കോളജിൽ നിന്നും എം ബി ബി എസ് ബിരുദം കരസ്ഥമാക്കി നാടിൻ്റെ അഭിമാനമായ ഡോ.ഇ കെ ഫാത്തിമയ്ക്ക് തൈലവളപ്പ് ഫാമിലി വാട്സാപ്പ് ഗ്രൂപ്പ് ആദരിച്ചു. സ്നേഹാദരവ് പി വി അശ്രഫിൻ്റെ അദ്ധ്യക്ഷതയിൽ എം കെ കുഞ്ഞഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.
മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ കെ റിഷ്ന, വാർഡ് മെമ്പർ കാദർ കാലടി എന്നിവർ ഉപഹാരം നൽകി.
പി പി ഹാരിസ്, എം കെ മുഹമ്മദലി, തൈസീർ, മുഫ് ലിഹ് എന്നിവർ സംബദ്ധിച്ചു.കെ ഹിഷാം മാസ്റ്റർ, സി കെ സത്താർ ഹാജി, എം ബി ജാഫർ, ശംസുദ്ദീൻ വേശാല, നാസർ കേളോത്ത് തുടങ്ങിയവർ ആശംസകൾ നേർന്നു.
ഗ്രൂപ്പ് അഡ്മിൻ ശംസുദ്ദീൻ തൈലവളപ്പ് സ്വാഗതവും ഡോ.ഫാത്തിമ നന്ദിയും പറഞ്ഞു.