പിതൃക്കള്‍ക്ക് പുണ്യത്തിന്‍റെ ബലിപിണ്ഡവുമായി ഒരു നാള്‍ – കര്‍ക്കടകവാവ്. നമ്മുടെ ഉള്ളില്‍ പൂര്‍വികരുടെ ചൈതന്യം ഉണ്ട്, ആധുനിക വൈദ്യ ശാസ്ത്രം ഇത് ഇപ്പൊള്‍ അംഗീകരിക്കുന്നു.
തന്ത്ര ശാസ്ത്രവും ഇത് തന്നെ പറയുന്നു. ആ മരിക്കാത്ത ചൈതന്യത്തിനു വേണ്ടി ആണ് ബലി ഇടുന്നത്. മരിച്ചു പോയവര്‍ക്ക് വേണ്ടി അല്ല , പകരം തനിക്കു വേണ്ടി തന്‍റെ ഉള്ളിലെ ചൈതന്യത്തിനു വേണ്ടി ആണ് ബലി.
ഇഹലോകവും സ്ഥൂല ശരീരവും ഉപേക്ഷിച്ച പിതൃക്കളുടെ സൂക്ഷ്മശരീരത്തെ പ്രീതിപ്പെടുത്താനാണ് മുന്‍ തലമുറയിലെ നാല് പേര്‍ക്ക് ശ്രാദ്ധവും തര്‍പ്പണവും നടത്തുന്നത്.
ഇത് ദീര്‍ഘായുസ്സും ആരോഗ്യവും ഐശ്വര്യവും പ്രദാനം ചെയ്യും എന്നാണ് വിശ്വാസം. ഗരുഢ പുരാണത്തില്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ശരീരത്തില്‍ നിന്നും വേര്‍പെടുന്ന ജീവാത്മാവ് അന്തരീക്ഷത്തിലുള്ള പ്രേതലോകത്തെ പ്രാപിക്കുന്നു.
നിത്യ ശ്രാദ്ധം, സപിണ്ഡനക്രിയകളില്‍ കൂടി ഏകോദിഷ്ടം നല്കി പ്രേതാത്മാവിനെ ഉദ്ധരിച്ച് പിതൃലോകത്തേക്കും അവിടെ നിന്ന് ദേവലോകത്തേക്കും എത്തിക്കാന്‍ കഴിയും. ഈ കര്‍മ്മങ്ങള്‍ കൃത്യമായി ചെയ്യാതെ വരുമ്പോള്‍ ജീവാത്മാവ് പ്രേതാവസ്ഥയില്‍ തന്നെ വസിക്കുകയും അവരുടെ കോപത്തിന് നാം കാരണക്കാരാകുകയും ചെയ്യുന്നു.
ഇപ്രകാരം മോക്ഷം ലഭിക്കാത്ത പൂര്‍വ്വികരുടെ ശാപമാണ് പിതൃദോഷം. ഇതുമാറ്റാനാണ് പിതൃ തര്‍പ്പണവും ശ്രാദ്ധവും ചെയ്യുന്നത്. തര്‍പ്പണവും ശ്രാര്‍ദ്ധവുമാണ് ബലിയുടെ രണ്ട് പ്രധാന ആചാരങ്ങള്‍.
പിതൃക്കളെ തൃപ്തി പെടുത്താന്‍ നടത്തുന്ന പ്രവൃത്തിയാണ് തര്‍പ്പണം. പിതൃക്കളെ ഓര്‍ത്ത് ശ്രദ്ധാപൂര്‍വം ചെയ്യുന്ന പ്രവൃത്തിയണ് ശ്രാദ്ധം. ഉത്തരായനം ഈശ്വരീയ കാര്യങ്ങള്‍ക്കും, ദക്ഷിണായാനം പിതൃ കാര്യങ്ങള്‍ക്കും ആണ് നീക്കി വക്കുക.ദക്ഷിണായത്തിലെ ആദ്യത്തെ കറുത്ത വാവ് ആണ്, കര്‍ക്കിടക വാവ്.
ഇത് നമ്മുടെ ശരീരത്തില്‍ ഉള്ള , അഗ്നി ,സോമ , സൂര്യ മണ്ഡലങ്ങള്‍ ആയി ബന്ധ പെട്ട് കിടക്കുന്നു. കര്‍ക്കടകമാസത്തിലെയും തുലാമാസത്തിലെയും അമാവാസികള്‍ക്കു കൂടുതല്‍ പ്രാധാന്യമുണ്ട്.
ഇത് നമ്മുടെ ശരീരത്തില്‍ ഉള്ള , അഗ്നി ,സോമ , സൂര്യ മണ്ഡലങ്ങള്‍ ആയി ബന്ധ പെട്ട് കിടക്കുന്നു. കര്‍ക്കടകമാസത്തിലെയും തുലാമാസത്തിലെയും അമാവാസികള്‍ക്കു കൂടുതല്‍ പ്രാധാന്യമുണ്ട്.