കൊളച്ചേരി :- കൊളച്ചേരി കുമാരൻ പീടികയ്ക്ക് സമീപം കോരപ്രത്ത് ഹൗസിൽ സി.ഒ.സദാനന്ദൻ നമ്പ്യാർ (സത്യൻ ഡ്രൈവർ), വിജയലഷ്മി ദമ്പതികളുടെ മകൻ സൻജയ് റാം (27) ദുബായിൽ നിര്യാതനായി .
രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് ചികിൽസയിൽ ഇരിക്കെ ശനിയാഴ്‌ച പുലർച്ചെ ആയിരുന്നു അന്ത്യം . ദുബായിൽ ഓട്ടോ മൊബെൽ കമ്പനിയിൽ ജോലി ചെയ്ത് വരിക ആയിരുന്നു ഇദ്ദേഹം. അവിവാഹിതനാണ്.
സജില ബിനീഷ് ഏക സഹോദരിയാണ് .
കല്ല്യാണത്തിനായ് ഓണത്തിന് നാട്ടിൽ വരാനിരിക്കെ ആണ് മരണം സംഭവിച്ചത്.
സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലം പൊതു ശ്മശാനത്തിൽ നടക്കും.