'ഓണത്തിന് ഒരുമുറം പച്ചക്കറി' വിളവെടുപ്പ് കരിങ്കൽ കുഴിയിൽ നടന്നു


കൊളച്ചേരി :-
'ഓണത്തിന് ഒരുമുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി കരിങ്കൽ കുഴിയിൽ വിളയിച്ച പച്ചക്കറികളുടെ വിളവെടുപ്പ് നടന്നു.ജില്ലാ പഞ്ചായത്ത് കെ.താഹിറ ഉദ്ഘാടനം ചെയ്തു.

പാവക്ക,താലോരി ,വിവിധയിനംവഴുതന, വെണ്ടക്ക,കത്തിരിക്ക, പയർ,ചീര,മത്തൻ തുടങ്ങിയ പച്ചക്കറികളാണ് വിളയിച്ചത്. പദ്ധതി ഓണക്കാലത്ത് മാത്രമൊതുക്കരുതെന്നും സ്വന്തമായി കൃഷിചെയ്യാൻ കുടുംബങ്ങളെ പ്രോത്സാഹിപ്പിച്ച് എല്ലാ സീസണിലും വീട്ടുവളപ്പിലെ കൃഷി വ്യാപകമാക്കണമെന്നും ജില്ലാപഞ്ചായത്ത് അംഗം താഹിറ പറഞ്ഞു.

വർഷങ്ങളായി കൊളച്ചേരിയിലെ മുഴുവൻ സമയകർഷകനാണ് ടി.വി.മോഹനൻ.കുടുംബത്തിൻ്റെ പിന്തുണയും ഒപ്പമുണ്ട്. കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.സജിമ അധ്യക്ഷത വഹിച്ചു. എടക്കാട് കൃഷി അസി.ഡയറക്ടർ സീമ സഹദേവൻപദ്ധതി വിശദീകരിച്ചു. 

കൊളച്ചേരി പഞ്ചായത്ത് വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ.പി.അബ്ദുൾസലാം, വാർഡ്മെമ്പർമാരായ പി.വി.വത്സൻമാസ്റ്റർ, കെ.പി.നാരായണൻ, കൊളച്ചേരി കൃഷിഓഫീസർ അഞ്ജു പത്മനാഭൻ, കൃഷി അസിസ്റ്റൻ്റ് കെ.ശ്രീനി എന്നിവർ പങ്കെടുത്തു.

Previous Post Next Post