നാറാത്ത് ആലിങ്കീഴിൽമാലിന്യം നിക്ഷേപിച്ചവരെ പിടികൂടി

  

നാറാത്ത്: നാറാത്ത് ഗ്രാമപ്പഞ്ചായത്തിലെ ആലിങ്കീഴില്‍ മാലിന്യം തള്ളാനെത്തിയയാളെ പിടികൂടി മാലിന്യം തിരിച്ചെടുപ്പിക്കുകയും പിഴ ഈടാക്കുകയും ചെയ്തു. തിരുവോണ ദിവസം രാത്രി 10.45ഓടെ ആലിങ്കീല്‍ റോഡരികില്‍ ബേക്കറി മാലിന്യം തള്ളാന്‍ കെഎല്‍ 13 എന്‍ 8272 നമ്പര്‍ ബുളളറ്റിലെത്തിയപാപ്പിനിശ്ശേരിയിലെ വി അജ്മലിനെയാണ് പിടികൂടിയത്. 

ഇയാളെ കൊണ്ട് തന്നെ മാലിന്യം തിരിച്ചെടുപ്പിക്കുകയും 7500 രൂപ പിഴ ഈടാക്കുകയും ചെയ്തതായി നാറാത്ത് പഞ്ചായത്ത് സെക്രട്ടറി പി ബാലന്‍ അറിയിച്ചു. 

മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ കാട്ടാമ്പള്ളി മുതല്‍ ആലിങ്കീല്‍ വരെയുള്ള പ്രദേശങ്ങളില്‍ നാറാത്ത് ഗ്രാമപ്പഞ്ചായത്ത് സിസിടിവി സ്ഥാപിച്ചിട്ടുണ്ട്. 18 ലക്ഷം രൂപ ചെലവിലാണ് 26 സിസിടിവി കാമറകളും രാത്രിയിലും വാഹനങ്ങളുടെ നമ്പര്‍ കണ്ടെത്താന്‍ കഴിയുന്ന 4 എഎന്‍പിആര്‍ കാമറകളും പഞ്ചായത്ത് സ്ഥാപിച്ചത്.

Previous Post Next Post